SAVE WEST BENGAL FROM TRINAMOOL CONGRESS

RESIST FASCIST TERROR IN WB BY TMC-MAOIST-POLICE-MEDIA NEXUS

(CLICK ON CAPTION/LINK/POSTING BELOW TO ENLARGE & READ)

Saturday, February 22, 2020

ഇരവിപേരൂർ > നിലവിലുള്ള സംവരണം അതേപടി തുടരണമെന്നും കോടതി പറഞ്ഞാൽ മാത്രം സംവരണം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം നേടിയ നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള ഏതു ശ്രമത്തെയും പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ പ്രസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാര ഗുരുദേവന്റെ 142-ാമത് ജന്മദിന മഹോത്സവത്തിന്റെ ഭാഗമായി പിആർഡിഎസ് ആസ്ഥാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആശയങ്ങൾ തമസ്‌കരിക്കാനും നാടിനെ പുറകോട്ട് നയിക്കാനും ഇരുണ്ടകാലത്തേക്ക് തള്ളിയിടാനും ബോധപൂർവം ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉയർത്തിക്കാട്ടുക മാത്രമല്ല, ചാതുർവർണ്യ വ്യവസ്ഥ പഴയരീതിയിൽ കൊണ്ടുവരാൻ കഴിയുമോ എന്ന് ശ്രമിക്കുകയുമാണ് ചിലർ. വിമോചനത്തിന്റെ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നവരെ ഏതെങ്കിലും ജാതികളങ്ങളിൽ തളച്ചിടാനാണ് ശ്രമിക്കുന്നത്. ഇത് സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ദുർബലപ്പെടുത്തും. അത് അനുവദിക്കില്ലെന്ന് പറയാൻ നമുക്ക് കഴിയണം. ചവിട്ടിമെതിക്കപ്പെട്ട നിസ്വവർഗത്തിന്റെ ഉണർവിനും ജീവിത പുരോഗതിക്കും പ്രവർത്തിച്ച ചരിത്ര പുരുഷനാണ് ശ്രീകുമാര ഗുരുദേവൻ. സവർണ മേധാവിത്വത്തിനെതിരെ പ്രതികരിച്ചും പ്രതികരിക്കാനാവാത്തവരുടെ ശബ്ദമായി മാറിയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും ജീവിതാവസാനം വരെ പടപൊരുതി. കേരളത്തിന്റെ നവോത്ഥാന ചരിത്രം ഹിന്ദു സമുദായത്തിന്റെ പരിഷ്‌കരണ രംഗങ്ങളിൽ ഒതുക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിൽ വിവിധ മതങ്ങളിലെ പോരാട്ട നായകരുടെ പേര് കാണില്ല. അത് കുമാരഗുരു നന്നായി മനസ്സിലാക്കി. ജാതി വ്യവസ്ഥകൾക്കും സാമ്രാജ്യത്വ നിലപാടുകൾക്കും എതിരായ പോരാട്ടത്തിന് പ്രാപ്തരാക്കുകയായിരുന്നു അദ്ദേഹം. ഈ പോരാട്ടം സാമ്രാജ്യത്വ വിരുദ്ധ കലാപമായി വളർന്നു. പിന്നീട് വർഗ സമരത്തിലേക്കുള്ള മാറ്റമാണ് കേരളസമൂഹത്തെ പരിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിആർഡിഎസ് പ്രസിഡന്റ് വൈ സദാശിവൻ അധ്യക്ഷനായി. ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു പൊതുസമ്മേളനം. Read more: https://www.deshabhimani.com/news/kerala/pinarayi-vijayan-speech-reservation/854301

കോടതി പറഞ്ഞാൽ ഒഴിവാക്കാനാകുന്നതല്ല സംവരണം; നിലവിലെ സ്ഥിതി തുടരണം - മുഖ്യമന്ത്രി | Kerala | Deshabhimani | Monday Feb 17, 2020